Ninte Krupa Enikku

നിന്റെ കൃപ എനിക്ക്

Jeevadhara

Songs 2008
Malayalam
നിൻ്റെ കൃപ എനിക്കുമതി യേശുവേ
എന്നാളും ഇൗ ഉലകിൽ
നിൻ്റെ കൃപ എനിക്കുമതി യേശുവേ
എന്നാളും ഇൗ മരുവിൽ

എനിക്കു നിൻ കൃപ മതി കൃപ - മതിയെ
അക്കരെ ഞാൻ എത്തുവോളവും   2
                           നിന്റെ കൃപ ...1

കൃപയിൻ ഉറവേ കനിവിൻ നിറവേ
കരുണ നിറഞ്ഞവനേ   2
കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും
നിൻ്റെ കൃപമതി എനിക്ക്  2
                          എനിക്കു...2
                          നിന്റെ കൃപ...1

കരുതുന്നവനെ കാക്കുന്നവനെ
കരളലിയുന്നവനെ   2
രോഗങ്ങൾ വന്നാലും ദുഃഖങ്ങൾ വന്നാലും
നിൻ്റെ കൃപ മതി എനിക്ക ്   2
                         എനിക്കു...
                         നിന്റെ കൃപ...1

മാറാത്തവനെ മയങ്ങാത്തവനെ
മാറ്റമില്ലാത്തവനെ   2
പഴിദുഷി വന്നാലും നിന്ദപീഡ വന്നാലും
നിൻ്റെ കൃപ മതി എനിക്ക്  2
                      നിൻ്റെ കൃപ...2
                      എനിക്കു...2
                      നിൻ്റെ കൃപ...1