Karthaavariyathe
കർത്താവറിയാതെ
Jeevadhara
•Songs 2008
Malayalam
•Lyrics (Malayalam)
കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല എൻ്റെ
കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല
എൻമനം തകർന്നീടുമ്പോൾ സാന്ത്വനവചനമേകി
നൽ സഖിയായ് ചാരെയുള്ള
കർത്താ...
കൂരിരുളിൽ താഴ്വരയിലേകനായാലും
കാട്ടുചെന്നായ് കൂട്ടമെന്നെ എതിർത്തെന്നാലും 2
ദാനിയേലിൻ ദൈവമിന്നും ജീവിക്കുന്ന എൻ്റെ ദൈവം
ആകയാൽ ഞാൻ ഭയപ്പെടില്ല 2
എൻ മനം...
ഒരിക്കലും കൈവിടില്ലെന്നരുളിയവൻ
ഒാരോനാളും കൂടെയുണ്ടെന്നോതിയവൻ 2
കഷ്ടനഷ്ടശോധനയിൽ രോഗദു:ഖവേളകളിൽ
പുതുബലം പകരുന്നവൻ 2
എൻ മനം...
ഉള്ളതുപോൽ എൻ്റെ ഉള്ളം അറിയുന്നവൻ
ഉൗനമെന്യേ പ്രതിദിനം നടത്തുന്നവൻ 2
ഉറ്റവർ ഉപേക്ഷിച്ചാലും ഉന്നതനെൻ നല്ലിടയൻ
ഉർവ്വിയിലെൻ ശരണമവൻ 2
എൻ മനം...Lyrics (English)
Karthaavariyathe enikkonnum bhavikkayilla ente
Karthaavariyathe enikkonnum bhavikkayilla
Enmanam thakarneedumpol santhvanavachanameki
Nal sakhiyay chareyulla
Karthaa...
Koorirulil thazvarayilekanayalum
Kaattuchennai koottamenne ethirthennalum 2
Daaniyelin daivaminnum jeevikkunna ente daivam
Akaayal njan bhayapedilla 2
En manam...
Orikkalum kaividillennaruliyavan
Oronaalum koodeyundenothiyavan 2
Kashtanashtashodhanayil roga dukhavelakalil
Puthubalam pakarunnavan 2
En manam...
Ullathupol ente ullam ariyunnavan
Oonamenye prathidinam nadathunnavan 2
Uttavar upekshichalum unnathanen nallidayan
Urviyilen sharanamavan 2
En manam...കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല എൻ്റെ
കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല
എൻമനം തകർന്നീടുമ്പോൾ സാന്ത്വനവചനമേകി
നൽ സഖിയായ് ചാരെയുള്ള
കർത്താ...
കൂരിരുളിൽ താഴ്വരയിലേകനായാലും
കാട്ടുചെന്നായ് കൂട്ടമെന്നെ എതിർത്തെന്നാലും 2
ദാനിയേലിൻ ദൈവമിന്നും ജീവിക്കുന്ന എൻ്റെ ദൈവം
ആകയാൽ ഞാൻ ഭയപ്പെടില്ല 2
എൻ മനം...
ഒരിക്കലും കൈവിടില്ലെന്നരുളിയവൻ
ഒാരോനാളും കൂടെയുണ്ടെന്നോതിയവൻ 2
കഷ്ടനഷ്ടശോധനയിൽ രോഗദു:ഖവേളകളിൽ
പുതുബലം പകരുന്നവൻ 2
എൻ മനം...
ഉള്ളതുപോൽ എൻ്റെ ഉള്ളം അറിയുന്നവൻ
ഉൗനമെന്യേ പ്രതിദിനം നടത്തുന്നവൻ 2
ഉറ്റവർ ഉപേക്ഷിച്ചാലും ഉന്നതനെൻ നല്ലിടയൻ
ഉർവ്വിയിലെൻ ശരണമവൻ 2
എൻ മനം...