Ezhunnallunnu Raajaavu

എഴുന്നള്ളുന്നു രാജാവ്

Jeevadhara

Songs 2008
Malayalam
എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
മാനവർക്കു വരം തൂകി എഴുന്നള്ളുന്നു
                                                    എഴുന്നള്ളുന്നു...1

ബേത്ലഹേമിൽ വന്നുദിച്ചൊരു കനകതാരം
യൂദിയായിൽ കതിരു വീശിയ പരമദീപം   2
ഉന്നതത്തിൽ നിന്നിറങ്ങിയ ദിവ്യഭോജ്യം
മന്നിടത്തിനു ജീവനേകിയ സ്വർഗ്ഗഭോജ്യം
                                                   എഴുന്നള്ളുന്നു...1
 
കാനായിൽ വെള്ളം വീഞ്ഞാക്കിയവൻ
കടലിൻ്റെ മീതെ നടന്നു പോയവൻ   2
മൃതിയടഞ്ഞ മാനവർക്കു ജീവനേകി
മനമിടിഞ്ഞ രോഗികൾക്കു സൗഖ്യമേകി
                                                   എഴുന്നള്ളുന്നു...1

മഹിതലേ പുതിയ മലരുകൾ അണിഞ്ഞീടുവിൻ
മനുജരേ മഹിതഗീതികൾ പൊഴിച്ചീടുവിൻ   2
വൈരവും പകയുമെല്ലാം മറന്നീടുവിൻ
സാദരം കൈകൾ കോർത്തു നിരന്നീടുവിൻ
                                                   എഴുന്നള്ളുന്നു...2