En Maname Yahovaye Vazhtheeduka

എൻ മനമേ യഹോവയെ വാഴ്ത്തീടുക

Jeevadhara

Songs 2008
Malayalam
എൻ മനമെ യഹോവയെ വാഴ്ത്തീടുക
എൻ സർവ്വാന്തരംഗവുമെ വാഴ്ത്തീടുക   2
നന്ദിയോടെ അവൻ്റെ നാമം വാഴ്ത്തീടുക
അനുദിനവും അവനെ പാടി സ്തുതിച്ചീടുക   2
                                                            എൻ മനമെ...1

പാപത്താലും രോഗത്താലും ഞാൻ വലഞ്ഞപ്പോൾ
ആശയെല്ലാം അറ്റുപോയ മരുപ്രയാണത്തിൽ   2
പാപം നീക്കി രോഗം നീക്കി ശാന്തി തന്നതാൽ
എൻ്റെ അന്തരംഗവുമെ സ്തുതിച്ചീടുക   2
                                                          എൻ മനമെ...1

സ്വർഗ്ഗമഹിമ വിട്ടു നാഥൻ പാരിതിൽ വന്നു
സ്വന്ത ജീവൻ ക്രൂശിൽ തന്നു വീണ്ടെടുത്തവൻ   2
മോക്ഷമാർഗ്ഗം തുറന്നു തന്ന സ്നേഹമോർക്കുമ്പോൾ
എൻ്റെ അന്തരംഗവുമെ സ്തുതിച്ചീടുക   2
                                                           എൻ മനമെ...1

എന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവൻ
എല്ലാ നാളും മാറിടാത്ത യേശു നായകൻ   2
എന്നുമെന്നും തൻ്റെ നാമം വാഴ്ത്തിപ്പാടിടാം
എൻ്റെ അന്തരംഗവുമെ സ്തുതിച്ചീടുക   2
                                                          എൻ മനമെ...2
                                                          നന്ദിയോടെ...2
                                                          എൻ മനമെ...1