Daivathinte Saanidhyam

ദൈവത്തിന്റെ സന്നിധ്യം

Jeevadhara

Songs 2008
Malayalam
ദൈവത്തിൻ്റെ സാന്നിദ്ധ്യം ഇവിടെയുണ്ട്
ഹല്ലേലുയ്യ ഹല്ലേലുയ്യ
പരിശുദ്ധാത്മാവിൻ ശക്തി ഇവിടെയുണ്ട്
ഹല്ലേലൂയ്യ ഹല്ലേലുയ്യ   2
 
സീനായി മലമുകളിൽ
മേഘത്തിൻ്റെ നടുവിൽ നിന്ന്
മോശയെവിളിച്ച ദൈവത്തിൻ
സാന്നിദ്ധ്യം ഇവിടെയുണ്ട്   2
                           ​​​​                ദൈവത്തിൻ്റെ...1

ഹോരേബിൻ്റെ മുൾപ്പടർപ്പതിൽ
അഗ്നിജ്വാലയിൻ നടുവിൽ
ഇറങ്ങിവന്ന ദൈവത്തിൻ
സാന്നിദ്ധ്യം ഇവിടെയുണ്ട്   2
​​                                           ദൈവത്തിൻ്റെ...1

പെന്തക്കോസ്തുനാൾ വന്നപ്പോൾ
പുരുഷാരത്തിൻ്റെ നടുവിൽ
അഗ്നിനാവു പിളർന്നതുപോൽ
ആത്മശക്തി ഇവിടെയുണ്ട്   2
​​                                           ദൈവത്തിൻ്റെ...1

പത്മോസിൻ്റെ ഏകാന്തതയിൽ
പരിശുദ്ധാത്മാവിൻ നിറവിൽ
യോഹന്നാൻ അനുഭവിച്ച
ആത്മവിവശത ഇവിടെയുണ്ട്   2
                          ​​                ദൈവത്തിൻ്റെ...2