Yeshuchristhuvin vachanam moolam

യേശുക്രിസ്തുവിൻ വചനമൂലം

Jeevadhara

2023 Songs
Malayalam
യേശുക്രിസ്തുവിൻ വചനം മൂലം
നീയിന്നെത്രയോ ധന്യനായ് തീർന്നു. 2
എന്റെ യേശുവിൻ രുധിരം മൂലം
നീയിന്നെത്രയോ മാന്യനായ് തീർന്നു. 2
യേശു ... 1

ലോക ഇമ്പങ്ങൾ തേടി നീ അലഞ്ഞു
സുഖഭോഗങ്ങളിൽ നീ രസിച്ചു  2
നിത്യരക്ഷകനേശുവിൻ സ്നേഹം
തിരിച്ചറിയാതെ ഭോഗിയായ് തീർന്നു. 2
യേശു ... 1

നീതിയിൻ പാതയെ കൈവെടിഞ്ഞു
പാപരാഗങ്ങൾക്കടിമയായ് തീർന്നു. 2
നിന്റെ സമ്പത്തുമൈശ്വര്യമെല്ലാം
പോയി നീയൊരു രോഗിയായ് മാറി. 2
യേശു ... 1

സത്യസുവിശേഷദൂതു നീ കേട്ടു
നിന്റെ മനസ്സിന്റെ പൂട്ടു തുറന്നു. 2
ക്രിസ്തൻ ക്രൂശിന്റെ അർത്ഥമറിഞ്ഞു
നീയോ ത്യാഗിയായ് രൂപാന്തരത്താൽ. 2
യേശു ... 1

അനുതാപ വിവശതയാർന്നൂ
ചുടുകണ്ണീർ നിരന്തരം പെയ്തു. 2
നീയിന്നു സുവിശേഷവാഹി
യോഗി, ക്രിസ്തൻ വരവിൽ പറക്കും. 2
യേശു....2, എന്റെ....2, യേശു....1