Vegam varumennuracha

വേഗം വരുമെന്നുറച്ച

Jeevadhara

2023 Songs
Malayalam
വേഗം വരുമെന്നുരച്ച പ്രാണനാഥൻ വേഗം വന്നിടുമേ-2
നൊടിനേരം തന്നിൽ ധ്വനിക്കും കാഹളം
അക്ഷണം നിദ്ര വിട്ടുണരും വിശുദ്ധർ. 2
ഉന്നത ജീവനെയാണ്ടു പോയിടും വാനമേഘത്തിൽ -2

മഹത്വ രാജരാജൻ പ്രതിമയെ ധരിച്ചു
അനന്ത കോടിയുഗങ്ങളിൽ ആനന്ദം പാടി വാഴ്ത്തുവാൻ
വന്നെന്നെ കൊണ്ടുപോകുവാനച്ചാരം തന്ന
പ്രീയൻ വന്നിടുമേ. 2
മഹത്വ...

അന്ത്യനാൾ സമീപിക്കും വിശ്വാസത്യാഗം സംഭവിക്കും -2
സ്നേഹം കുറഞ്ഞിടും സേവചെയ്വാനവർ
ശക്തരാകില്ലവർ ലജ്ജിതരായിടും  2
പാപത്തെ ഏറ്റുപറക സ്നേഹിതാ കർത്തൻ വന്നിടുമേ -2
മഹത്വ...

താതൻ തുടയ്ക്കും നമ്മുടെ കണ്ണുകളിൽ നിന്നു
കണ്ണുനീർത്തുള്ളികളെ  2
സ്വർഗ്ഗ സീയോൻ മാളിക മേടയിൽ
ദീർഘയുഗം വസിച്ചാനന്ദം പാടുവാൻ. 2
വന്നെന്നെ കൊണ്ടുപോകുവാനച്ചാരം തന്ന
പ്രിയൻ വന്നിടുമേ
മഹത്വ...

തങ്കത്തെരുവീഥി കണ്ടാനന്ദിപ്പാൻ കൊതിക്കുന്നെന്നുള്ളം -2
മുമ്മൂന്നു ഗോപുരം ദിക്കു നാലിങ്കലും
മദ്ധ്യത്തിൽ മന്ദിരം സർവ്വരത്നങ്ങളാൽ. 2
ദീർഘ യുഗായുഗങ്ങളായ് വാണിടാം പ്രിയനുമായതിൽ -2
മഹത്വ...